spot_imgspot_imgspot_img

വേളി – ശംഖുമുഖം റോഡ് നവീകരണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി

Date:

തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് വേളി – ശംഖുമുഖം റോഡ് നവീകരണം ഒരു മാസത്തിനുള്ളിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലത്തിലെ ക്രിസ്തുരാജത്വത്തിരുനാളിന് മുന്നോടിയായി റോഡിന്റെ പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും പി. ഡബ്ല്യു.ഡി റോഡ് വിഭാഗം ജീവനക്കാർക്ക് മന്ത്രി നിർദ്ദേശം നൽകി. നവംമ്പർ 14 മുതൽ 24 വരെ നടക്കുന്ന ക്രിസ്തുരാജത്വത്തിരുനാളിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് തിരുനാൾ ദിസവങ്ങളിൽ വൻഭക്തജനത്തിരക്ക് അനുഭവപ്പെടുമെന്നതിനാൽ പ്രദേശത്തെ മറ്റു പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളും അടിയന്തിരമായി പൂർത്തിയാക്കണം. . ഉത്സവകാലത്ത്് ലൈസൻസ് ഇല്ലാതെ ഭക്ഷണപദാർത്ഥങ്ങൾ കച്ചവടം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും പ്രദേശത്തെ ഹോട്ടലുകളിൽ പരിശോധന നടപ്പാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.

ഉത്സവ ദിവസങ്ങളിൽ പ്രദേശത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. തിരുനാളിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം തുറക്കും. പ്രത്യേക സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തും. മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയാൻ എക്സൈസുമായി സഹകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

തിരുനാൾ ദിവസങ്ങളിൽ പ്രദേശത്ത് കുടിവെള്ളം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അവ നിയന്ത്രിക്കുന്നതിന് ഉത്സവദിവസങ്ങളിൽ മുഴുവൻ സമയവും ഒരു യൂണിറ്റ് തയ്യാറാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മുഴുവൻ സമയവും പ്രവർത്തിക്കുന്ന മെഡിക്കൽ ടീമും ആംബുലൻസും സജ്ജമാക്കുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും അറിയിച്ചു.

നിയമസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, ആന്റണി രാജു എംഎൽഎ, ജില്ലാ കളക്ടർ അനു കുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം വിനീത്.ടി.കെ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, ഡിസിപി ഫറാഷ്.ടി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp