
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥിരം കുറ്റവാളിയായ പാളയംകെട്ട് ജയനെ കരുതൽ തടങ്കലിലേക്ക് മാറ്റി. വെഞ്ഞാറമ്മൂട് ഭാഗത്തെ മോഷണം, അക്രമം ഉൾപ്പെടെയുള്ള കേസുകളിൽ സ്ഥിരം പ്രതിയാണ് ഇയാൾ. കോലിയക്കോട് സ്വദേശി ജയനെ(46)യാണ് പാളയംകെട്ട് ജയനെന്ന് അറിയപ്പെടുന്നത്.
ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. വളർത്തു നായയുമായി കറങ്ങി നടന്ന് പകൽ സമയങ്ങളിൽ മോഷണം നടത്തേണ്ടുന്ന സ്ഥലങ്ങൾ നോക്കി വയ്ക്കുകയും രാത്രിയെത്തി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി. വേളാവൂർ വാഴാട് ദേവീക്ഷേത്രത്തിലെ മോഷണമുൾപ്പെടെ നിരവധി മോഷണ അക്രമ കേസുകളിലെ പ്രതിയാണിയാൾ.







