spot_imgspot_imgspot_img

ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ 15കാരിയെ രക്ഷപ്പെടുത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10.56 നായിരുന്നു സംഭവം നടന്നത്. 15 വയസുള്ള പെണ്‍കുട്ടിയാണ് ചാടിയത്. ഓട്ടോഡ്രൈവറാണ് പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

വെള്ളായണി സ്വദേശി ഓട്ടോ ഡ്രൈവർ ആണ് ഒരു പെൺകുട്ടി പാലത്തിലെ കൈവരിക്ക് മുകളിൽ കയറുന്നത് കണ്ടുന്നത്. ഉടൻ തന്നെ ഓട്ടോ നിർത്തി ഇയാൾ പെൺകുട്ടിയ്ക്ക് അരികിലേക്ക് ഓടിയിരുന്നു. എന്നാൽ അപ്പോഴേക്കും പെൺകുട്ടി കായലിലേക്ക് ചാടിയിരുന്നു.

പെൺകുട്ടി ചാടുന്നത് കണ്ട് ഓട്ടോ ഡ്രൈവറും കൂടെ ചാടി. തുടർന്ന്, പെൺകുട്ടി മുങ്ങി പോകാതിരിക്കാന്‍ പിടിച്ചു നിര്‍ത്തി. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കായലിൽ ചാടിയത്. കഴക്കൂട്ടം സ്വദേശിയായ കുടുംബം ഇപ്പോൾ പട്ടത്താണ് താമസിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp