spot_imgspot_imgspot_img

തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Date:

തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആറ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം ഇവരെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർഥികളാണിവരെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ആർ കൃഷ്ണവേണി പറഞ്ഞു. കുട്ടികൾക്ക് സാരമായ ശ്വാസതടസ്സമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
നാല് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കുമാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്.  റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതെന്നാണ് കുട്ടികൾ പറഞ്ഞത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp