spot_imgspot_imgspot_img

തിരുവനന്തപുരം വിഴിഞ്ഞത്ത് കള്ള വൗച്ചറെഴുതി റെസ്റ്റോറൻ്റ് മാനേജര്‍ നേടിയത് 9 ലക്ഷം രൂപ

Date:

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കള്ള വൗച്ചറെഴുതി റെസ്റ്റോറൻ്റ് മാനേജര്‍ നേടിയത് 9 ലക്ഷം രൂപ. വിഴിഞ്ഞത്തെ ‘കടല്‍’ റെസ്റ്റോറന്റിലെ മാനേജരായ കണ്ണീര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് തട്ടിപ്പ് നടത്തിയത്.

അവധിയിലുള്ള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയുമാണ് ഇയാൾ പണം തട്ടിയെടുത്തത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.

ഇത്തരത്തിൽ ഇയാൾ ഒന്‍പതുലക്ഷം രൂപയാണ് കൈക്കലാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസം ആ ജീവനക്കാര്‍ ജോലിയിലുണ്ടെന്ന് കാണിച്ച് അവരുടെ ശമ്പളം വൗച്ചറെഴുതി തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി. സംഭവത്തിൽ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ മുഹമ്മദ് ദില്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ ഉടമ നടത്തിയ പരിശോധനയിലാണ് മാനേജരുടെ തട്ടിപ്പ് വ്യക്തമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp