spot_imgspot_imgspot_img

തിരുവനന്തപുരത്ത് കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഉറിയാക്കോടാണ് സംഭവം. ബിഹാർ സ്വദേശി സരോജ് സഹായിയാണ് മരിച്ചത്. ഉറിയാക്കോട് സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്.

ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളി. വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് അപകടം നടന്നത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സരോജിന്‍റെ തലയ്ക്കടക്കം ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകട സമയത്ത് ഫാക്റ്ററിയിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. അപകടത്തിൽ വേറെ ആർക്കും പരിക്കേറ്റിട്ടില്ല.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp