spot_imgspot_imgspot_img

കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ; 58 കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി

Date:

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കെ.എം.എസ്.സി.എൽ. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ സ്പർശം കൗണ്ടറുകൾ മുഖേന കാൻസർ രോഗികൾക്ക് വിലകൂടിയ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് കാൻസർ മരുന്നുകൾ വിതരണം നടത്തിയത്.

2024 ആഗസ്റ്റ് 29 നാണ് കാരുണ്യ സ്പർശം കൗണ്ടറുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടമായി എല്ലാ ജില്ലകളിലുമായി 14 കാരുണ്യ ഫാർമസികളിലാണ് സീറോ പ്രോഫിറ്റ് ആന്റി കാൻസർ കൗണ്ടറുകൾ ആരംഭിച്ചത്. പദ്ധതിയുടെ വിജയത്തെ തുടർന്നാണ് വിപുലീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തിലെ 14 കൗണ്ടറുകൾ ഉൾപ്പെടെ ആകെ 72 കാരുണ്യസ്പർശം കൗണ്ടറുകൾ സംസ്ഥാനത്തുടനീളം പ്രവർത്തനക്ഷമമാകും.

ഇപ്പോൾ 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ കാരുണ്യ ഫാർമസികൾ വഴി സീറോ പ്രോഫിറ്റ് നിരക്കിൽ ലഭ്യമാണ്. പദ്ധതി ആരംഭിച്ച് കഴിഞ്ഞ് ഇതുവരെ വിപണിമൂല്യമായി 6.88 കോടി വില വരുന്ന മരുന്നുകൾ 2.26 കോടി നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കാൻ സാധിച്ചു. ഇതിലൂടെ പൊതുജനങ്ങൾക്ക് ആകെ 4.62 കോടി രൂപയുടെ ആനുകൂല്യം നൽകാനായി.

അവയവമാറ്റ ശസ്ത്രക്രിയകൾക്കാവശ്യമായ വിലകൂടിയ മരുന്നുകൾ കൂടി സീറോ പ്രോഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചുവരുന്നു. ഇതിലൂടെ മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കഴിയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp