spot_imgspot_imgspot_img

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. വഴുതക്കാട് വിഘ്നേഷ് നഗർ സ്വദേശി രാജപ്പൻ (56) ആണ് തോട്ടിൽ വീണത്. ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിലാണ് ഇയാൾ വീണത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് തോടിനു സമീപമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു രാജപ്പൻ. ഇതിനിടെ ഇയാൾ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് തിരുവനന്തപുരം നിലയത്തിൽനിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. കരയിലെത്തിയതിനു പിന്നാലെ രാജപ്പന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp