
തിരുവനന്തപുരം: അലത്തറ മാർ ഡയസ്‌കോറസ് കോളേജ് ഓഫ് ഫാർമസിയിൽ നേത്രസംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.
കൗമാരക്കാരിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് ഇന്ന് രക്ഷിതാക്കൾക്കും അദ്ധ്യാപകര്‍ക്കും വെല്ലുവിളിയായി മാറുന്നുവെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. “ബാത്ത്‌റൂമിൽ വരെ ഫോൺ കൊണ്ടുപോകേണ്ടത് എന്തിന്?” എന്ന് ചോദിച്ചാൽ അതിനെ സ്വകാര്യതയിലെ ഇടപെടലായി കുട്ടികൾ കാണുന്ന അവസ്ഥയാണിപ്പോൾ. എന്ത് കാണണം, എന്ത് സ്വീകരിക്കണം എന്നതുവരെ മറ്റൊരാൾ നിർണ്ണയിക്കുന്ന സാഹചര്യം സമൂഹം നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പാൾ ഡോ. പ്രീജ ജി പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ വൈസ് ചെയർമാൻ ഡോ. ദേവിൻ പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. ഗീവര്‍ഗ്ഗീസ് കണിയാന്തറ, ഫാദര്‍ എബ്രഹാം തോമസ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. റേയ്‌ചല്‍ മാത്യൂ, റ്റി.കെ. ജോസഫ്, പി.സി. ചെറിയാന്‍, അസോസിയേറ്റ് പ്രൊഫസര്‍ അന്നമ്മ ബേബി എന്നിവർ സംസാരിച്ചു.







