spot_imgspot_imgspot_img

തിരുവനന്തപുരത്ത് 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് 9 വയസ്സുകാരനെ അതിക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ അണ്ടൂർക്കോണം സ്വദേശിയായ ഗോകുൽ (33)ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ഇയാളെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഗോകുൽ കുട്ടിയെ തുടർച്ചയായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവശേഷം കുട്ടി രാത്രി ഭയന്നാണ് രാത്രിയിൽ കിടന്നു ഉറങ്ങിയിരുന്നത്. കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം കാരണം രക്ഷിതാക്കൾ കുട്ടിക്ക് കൗൺസിലിങ് നൽകിയിരുന്നു.

അപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിൽ നിന്നും പ്രതിയായ ഗോകുൽ കുട്ടിയെ കൂട്ടിക്കൊണ്ടു പോയതായി കുട്ടിയുടെ സഹോദരനും പോലീസിന് മൊഴി നൽകി. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...
Telegram
WhatsApp