spot_imgspot_imgspot_img

ടെക്നോപാർക്കിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ; യാത്രാക്ലേശത്തിന് പരിഹാരമാകുന്നു

Date:

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരവുമായി കെ.എസ്.ആർ.ടി.സി. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ ‘പ്രതിധ്വനി’ ടെക്നോപാർക്കിൽ സംഘടിപ്പിച്ച ”കെ.എസ്.ആർ.ടി.സി കണക്ട് സിഎംഡി & ടെക്കീസ്“ ചർച്ചയിലാണ് ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ ഉണ്ടായത്. വിവിധ ഐടി കമ്പനികളിൽ നിന്നുള്ള അറുപതോളം ജീവനക്കാർ നേരിട്ടെത്തി തങ്ങളുടെ യാത്രാദുരിതങ്ങളും നിർദ്ദേശങ്ങളും അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്തർജില്ലാ അടിസ്ഥാനത്തിലും പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും ചർച്ചയ്ക്ക് മറുപടി നൽകിയ കെ.എസ്.ആർ.ടി.സി സിഎംഡി  പ്രമോജ് ശങ്കർ പി.എസ് അറിയിച്ചു.

തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളായ പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ ഡിപ്പോകളിൽ നിന്ന് ടെക്നോപാർക്കിലേക്ക് പുതിയ സർവീസുകൾ ഉടൻ തുടങ്ങാനാണ് തീരുമാനം. ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.

പള്ളിപ്പുറം ടെക്നോപാർക്ക് ഫേസ് 4, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും ചർച്ചയിൽ ഗൗരവമായി ഉന്നയിക്കപ്പെട്ടു. നിലവിൽ ബുക്കിങ് വേഗത്തിൽ പൂർത്തിയാകുന്ന സർവീസുകൾക്ക് പകരമായി അധിക ബസ്സുകൾ അനുവദിക്കുമെന്നും ബൈപാസ് വഴി രാത്രികാലങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും സിഎംഡി വ്യക്തമാക്കി.

പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണൻ, വിഷ്ണു രാജേന്ദ്രൻ, ജയകൃഷ്ണ ആർ, ബിസ്മിത, അരുൺ ദാസ് എന്നിവർ ജീവനക്കാരിൽ നിന്ന് ശേഖരിച്ച പരാതികളും നിർദ്ദേശങ്ങളും ചടങ്ങിൽ വിശദമായി അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ  പ്രദീപ് കുമാർ, ഐടി വിഭാഗത്തിലെ നിഷാന്ത്, വിവിധ ഡിപ്പോകളിലെ എ.ടി.ഒ മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഐടി മേഖലയുടെ വളർച്ചയ്ക്ക് അനുസൃതമായി പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp