spot_imgspot_imgspot_img

കാര്യവട്ടം ശ്രീകണ്ഠൻനായർക്ക് അവാർഡ്

Date:

തിരുവനന്തപുരം: സത്യജിത്  റേ ഫിലിം സൊസൈറ്റി പ്രഖ്യപിച്ച 2025ലെ ഷോർട്ഫിലിമുകളിൽ നല്ല സ്വഭാവ നടൻ്റെ അവാർഡ് കാര്യവട്ടം ശ്രീകണ്ഠൻനായർക്ക്. ജസിന്തമോറിസു രചനയും സംവിധാനവും നിർവഹിച്ച ‘മണവാട്ടികാത്തിരിക്കുന്നു’, ‘ലോകം അങ്ങനെയാണ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡ്. സംവിധായകരായ ബാലുകിര്യയത്ത്, തുളസിദാസ്, സജിൻലാൽ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ഫെബ്രുവരി ഒന്നിന്  എ.കെ.ജി. ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കവിയും നാടകകാരനും ഗാനരചയിതാവും പ്രഭാഷകനുമായ കാര്യവട്ടം ശ്രീകണ്ഠൻനായർ ഇതുവരെയായി 20 സീരിയൽ, ടെലിസിനിമകളിലും 7 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സാഹിത്യത്തിൻ്റെ വിവിധ ശാഖകളിലായി പത്തിൽപരം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അവാർഡ്  ദാന ദിവസം തന്നെ കളത്തറഫൗണ്ടേഷൻ കേരളയുടെ ‘ഭാരതീയം നാടക സപര്യപുരസ്കാര’വും ശ്രീകണ്ഠൻനായർ ഏറ്റുവാങ്ങും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp