
ഡൽഹി: അതീവ സുരക്ഷയിൽ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യ തലസ്ഥാനം. രാജ്യത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണം പശ്ചാത്തലത്തിൽ അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് ആറുവരെ ദില്ലിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 70 കമ്പനി പാര മിലിറ്ററി ഉദ്യോഗസ്ഥർ അടക്കം 30000 ൽ അധികം സുരക്ഷയാ ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.
പരേഡ് കാണാൻ എത്തുന്നവരെ ആറിടങ്ങളിൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും കടത്തിവിടുക. പ്രശ്നക്കാരെയും ഗുരുതര സ്വഭാവമുള്ളവരെയും തൽക്ഷണം കണ്ടെത്താനുള്ള എ ഐ ഗ്ലാസും ഇത്തവണ സുരക്ഷയുടെ ഭാഗമായി പൊലീസ് ഉപയോഗപ്പെടുത്തും.
നാളെ വൈകിട്ട് ആറുവരെ ഡൽഹിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കർത്തവ്യപഥി ലടക്കം പ്രധാന കേന്ദ്രങ്ങളിൽ എൻഎസ്ജിക്കാണ് സുരക്ഷാ ചുമതല. കൂടാതെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷം എന്നതിനപ്പുറം, ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേള കൂടിയാണിത്.







