spot_imgspot_imgspot_img

ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍; സണ്ണി ജോസഫ്

Date:

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വര്‍ വിജയം നേടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് നേരത്തേ തന്നെ പിവി അന്‍വര്‍ മണ്ഡലത്തില്‍ സജീവമായി അനൗപചാരിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അന്‍വറിലൂടെ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. പിന്നീട് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...

ഇന്നും വെളുത്ത പുക ഉയരില്ല; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ.? പ്രഖ്യാപനം കേരളത്തില്‍; ചര്‍ച്ചാ നാടകം തുടരുന്നു

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്നും വെളുത്ത പുക ഉയര്‍ന്നില്ല. മുഖ്യമന്ത്രി...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുന്നിൽ തിരുവനന്തപുരം

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in...

നടിയെ ആക്രമിച്ച കേസ്; തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ...
Telegram
WhatsApp