റോയ് സി ജെയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

0
103

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നല്‍കി. പ്രോട്ടോക്കോള്‍ പാലിക്കാതെയായിരുന്നു ഇന്‍കം ടാക്‌സ് പരിശോധനയെന്നും കത്തില്‍ പറയുന്നു. റെയ്ഡിനിടെയുണ്ടായ മരണം ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി റോയിയുടെ മരണത്തെ ‘രാജ്യത്തെ നികുതി സംവിധാനത്തിനേറ്റ കളങ്കം’ എന്നാണ് വിശേഷിപ്പിച്ചത്. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം.

അതേസമയം റോയ് സിജെയുടെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ജീവനൊടുക്കാന്‍ അദ്ദേഹം നേരത്തേ തീരുമാനിച്ചിരുന്നുവെന്നാണ് ഇതു പ്രകാരമുള്ള സൂചനകള്‍. 9 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് കുടുംബാംഗങ്ങള്‍ക്ക് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചുവെന്നും വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കുറിപ്പിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here