
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാ മാന്‍ ജെ.ബി.ജ്യോതിഷാണ് മരിച്ചത്. 27 വയസായിരുന്നു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപത്ത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തി ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.







