
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതൃത്വം തനിക്ക് നിര്‍ദേശം നല്‍കിയതായി മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരിക്കും തന്റെ വിജയമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. പ്രചരണ പരിപാടികളുടെ ഭാഗമായുള്ള ചുവരെഴുത്തുകള്‍ പാലായില്‍ തുടങ്ങിക്കഴിഞ്ഞു. പാലായില്‍ താന്‍ സീറ്റുറപ്പിച്ചുവെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പല വികസന പ്രവര്‍ത്തനങ്ങളും ഭരണ പക്ഷത്തെത്തുമ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. എല്‍ഡിഎഫിനായി ജോസ് കെ മാണിയും ബിജെപി സ്ഥാനാര്‍ഥിയായി ഷോണ്‍ ജോര്‍ജും പാലായില്‍ മത്സരാര്‍ഥികളാകും. വാശിയേറിയ പോരാട്ടത്തിനാകും പാല സാക്ഷിയാകുക.







