ഹെൽത്തി കേരള ക്യാമ്പയിൻ വർക്കലയിൽ

0
697

തിരുവനന്തപുരം: കേരള സർക്കാറിന്റെ ഹെൽത്തി കേരള ക്യാമ്പയിൻന്റെ ഭാഗമായി വർക്കല നിയോജക മണ്ഡലത്തിലെ  “വൈബ് ഫോർ വെൽനെസ്സ് ആരോഗ്യം ആനന്ദം” പരിപാടി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ഈ വരുന്ന ഞായറാഴ്ച സംഘടിപ്പിക്കുന്നു.   വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന
വാക്കത്തോൺ അഡ്വ. വി. ജോയ് എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്യും. വർക്കല മുനിസിപ്പൽ ടൌൺ ഹാളിൽ  നടക്കുന്ന ഹെൽത്തി ഫുഡ്‌ കോമ്പറ്റിഷൻ, യോഗ ഡാൻസ്, യോഗ ഡെമോസ്ട്രേഷൻ, ഫ്ലാഷ്മോബ്,രക്ത പരിശോധന, ഹെൽത്ത് കാർഡ് ഡിസ്ട്രിബ്യുഷൻ എന്നീ  പരിപാടികളുടെ ഉദ്ഘാടനം വർക്കല നഗരസഭ ചെയർപേഴ്സൺ  ഗീത ഹേമ ചന്ദ്രൻ  നിർവഹിക്കും.
ഹെൽത്തി ഫുഡ്‌ കോമ്പറ്റിഷൻ മത്സര  വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായും നൽകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here