spot_imgspot_imgspot_img

സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

Date:

കൊച്ചി : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊല. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം നടന്നത്. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർ‌ന്ന് തല്ലക്കൊല്ലുകയായിരുന്നു. എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം.

സംഭവത്തിൽ 6 അതിഥി തൊഴിലാളികളെ കസ്റ്റഡിലെടുത്തു. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പെരുമ്പാവൂർ മുടിക്കലിലെ എ.എം. വിനീർ എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണിവർ. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു. 7 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷിച്ചുവെന്നാണ് ആരോപണം. എന്നാൽ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp