ഹോര്‍മൂസില്‍ വീണ്ടും വാക്ക് തിരുത്തി ഡോണള്‍ഡ് ട്രംപ്; ഇറാന് വെടിനിര്‍ത്തണം; ഹോര്‍മൂസ് തുറന്നാല്‍ ആലോചിക്കാമെന്ന് ട്രംപ്

0
49

വാഷിംഗ്ടണ്‍: ഇറാനില്‍ കഴിഞ്ഞ അഞ്ചാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വെടിനിര്‍ത്തലിന് സാധ്യത തേടി ഇറാന്‍ പ്രസിഡണ്ട് സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. പക്ഷേ, യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഇത്തരമൊരു ചര്‍ച്ചയോ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹോര്‍മൂസ് തുറക്കില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

ഇറാനില്‍ അധികാരമേറ്റ പുതിയ നേതൃത്വം മുന്‍ഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകള്‍ കുറഞ്ഞവരാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. മാത്രമല്ല പുതിയ പ്രസിഡന്റ് ബുദ്ധിശാലിയാണെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.

കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമാണെന്ന് ഉറപ്പാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടയില്‍ നാറ്റോ സഖ്യത്തെ കടലാസ് പുലി എന്ന് വിശേഷിപ്പിച്ച ട്രംപിന് മറുപടിയുമായി ഫ്രാന്‍സും രംഗത്തെത്തി. നാറ്റോ രൂപീകരിച്ചത് ഹോര്‍മൂസ് കടലിടുക്ക് തുറക്കാനല്ലെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here