spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മുട്ടയ്ക്കാട് സ്വാതി ഭവനിൽ സരിതയുടെ വാഹനമാണ് കത്തിനശിച്ചത്.

വെണ്ണിയൂർ നെല്ലിവിള ആരിയോട്ടുകോണത്തെ വീടിനു മുന്നിൽ വച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം ഇവരുടെ ഒരു ബന്ധു കാർ കൊണ്ടുപോയിരുന്നു. തിരികെ വന്ന ശേഷം വീടിനു സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം നടന്നത്.

ബന്ധു പോയി അൽപ നേരത്തിന് ശേഷം വാഹനത്തിനു നിന്ന് പുക ഉയരാൻ തുടങ്ങി. ഇത് കണ്ട് നോക്കിയപ്പോഴാണ് ബോണറ്റ് ഭാഗത്ത് തീപിടിക്കുന്നതായി കണ്ടത്. ഉടൻ തന്നെ സമീപവാസി വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല.

തുടർന്ന് ഫയർഫോഴ്സ് എത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. ഷോർട് സർക്യൂട്ട് ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിന്‍റെ എൻജിൻ ഭാഗവും മുൻവശവും കത്തുകയും ഗ്ലാസ് പൊട്ടിത്തെറിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp