
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് ആരോപണം. എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാറാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിരിക്കുന്നത്.
മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി ജെ പി ശ്രമിക്കുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനങ്ങുന്നില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ ബൂത്ത് ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ ജയില്‍ കുമാര്‍ ആരോപിച്ചു. ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്.
മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍ നിന്ന് 336 ലിറ്റര്‍ മദ്യം പിടിച്ചെങ്കിലും, ആറ് ലിറ്റര്‍ എന്നാക്കി കേസ് അട്ടിമറിച്ചെന്നാണ് ആക്ഷേപം. പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇടപെടുമെന്നാണ് എല്‍ഡിഎഫിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പ്രവർത്തകർ തടയുമെന്നും അദ്ദേഹം പറഞ്ഞു.







