spot_imgspot_imgspot_img

തിരുവനന്തപുരം ഫൺട്യൂറയിൽ സമ്മർക്യാമ്പിന് തുടക്കമായി

Date:

തിരുവനന്തപുരം: സമ്മർ ക്യാമ്പൊരുക്കി തിരുവനന്തപുരം ലുലുമാളിലെ ഫൺട്യൂറ. കുട്ടികളിലെ സൃഷ്ടിപരമായ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിനു ഈ ക്യാമ്പ് സഹായകമാകും. ചൈൽഡ് സിനിമാ ആർട്ടിസ്റ്റായ ഇഷാ മുജീബ് സമ്മർ ക്യാമ്പിന്റെ അഞ്ചാം സീസൺ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 13ന് ആരംഭിച്ച ക്യാമ്പ് മെയ് 8ന് സമാപിക്കും.

നാലാഴ്ച നീളുന്ന ക്യാമ്പ് നാല് വ്യത്യസ്ത ബാച്ചുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബാച്ചിലും 35 കുട്ടികൾ വീതമാണ് പങ്കെടുക്കുക. 4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികളുടെ പഠനവും സൃഷ്ടിപരമായ ചിന്ത വികസിപ്പിക്കാനും സഹായകമാകുന്ന രീതിയിലാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തിട്ടുളളത്.

പെയിന്റിംഗ്, ഡ്രോയിംഗ്, ഡാൻസിംഗ്, അബാക്കസ്, ആർട്ട് & ക്രാഫ്റ്റ്, സ്റ്റോറി ടെല്ലിംഗ്, ക്ലേ മോഡലിംഗ്, സുംബ തുടങ്ങി പത്തിലധികം വിഷയങ്ങളിൽ പരിശീലനം നൽകും. പരിചയസമ്പന്നരായ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. ദിവസേന ഒന്നര മണിക്കൂർ ഫൺട്യൂറയിലെ വിവിധ ഗെയിം ആക്ടിവിറ്റികൾ ആസ്വദിക്കാനും ക്യാമ്പിലെത്തുന്ന കുട്ടികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

തിങ്കൾ മുതൽ വെള്ളി വരെ നടക്കുന്ന ക്യാമ്പിന്റെ അവസാനം, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെഡലും നൽകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp