spot_imgspot_imgspot_img

വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു

Date:

ഡൽഹി: വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്.

ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു.

ബിൽ പാസാകാത്തതിനാൽ രാജ്യസഭയിലേക്ക് പോകില്ല. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ ബില്ലുകൾ പാസാകാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പതിനെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp