ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

0
20

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ വലിയ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനിയന്‍ ഭരണകൂടത്തില്‍ കടുത്ത നേതൃത്വ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടെന്നും അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ അമേരിക്കയുടെ സഹായം തേടി എന്നാണ് ട്രംപിന്റെ അവകാശവാദം.

ഇറാനെതിരെ അമേരിക്ക- ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏകദേശം രണ്ടായിരത്തോളം കപ്പലുകളാണ് നിലവില്‍ ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്. ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം പിന്‍വലിക്കണമെന്നും അതിനുപകരമായി ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാമെന്ന ഒരു താല്‍ക്കാലിക കരാറിന് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ മേഖലയിലെ വലിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചോ ഇരുരാജ്യങ്ങളും ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here