spot_imgspot_imgspot_img

‘പട നയിച്ചവൻ നാടു നയിക്കും’; തൊടുപുഴയിൽ വി ഡി സതീശനു വേണ്ടി കൂറ്റൻ ഫ്ലക്സ്

Date:

ഇടുക്കി: ഇലക്ഷൻ ഫലപ്രഖ്യാപനം വരാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്.

വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നും ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം സംസ്ഥാനത്ത വിവിധ സ്ഥലങ്ങളിലും സതീശനുവേണ്ടി ബോര്‍ഡുകള്‍ ഉയർന്നിരുന്നു.

കണ്ണൂരിലും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളത്തും ഇത്തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച വിവാദമായി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഫ്‌ളക്‌സ് ഉയര്‍ന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം ഉറപ്പിച്ച് യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു....

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പ്രതികരണവുമായി കെ കെ രമ

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗം ആഞ്ഞടിക്കുകയാണ്. 103 സീറ്റുകളിൽ...

കേരളത്തിൽ യു ഡി എഫ് തേരോട്ടം

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗം. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യു...

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ...
Telegram
WhatsApp