spot_imgspot_imgspot_img

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിൽ വച്ചാണ് അപകടം നടന്നത്.

കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മധു സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചത്. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മധു റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനാണ് മധു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ...

പഞ്ചാബിൽ ഭീതി പരത്തി ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം....

വാണിജ്യ സിലിണ്ടർ വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടഞ്ഞു കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടുന്നു. വാണിജ്യ എല്‍പിജി...

സഞ്ജു മാജിക് വെടിക്കെട്ട്; ഡല്‍ഹിയെ എട്ടു വിക്കറ്റിന് പിടിച്ചുകെട്ടി ചെന്നൈ; ടോപ് സ്‌കോററും സഞ്ജു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വരിഞ്ഞുകെട്ടി ചെന്നൈ സൂപ്പര്‍...
Telegram
WhatsApp