തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

0
26

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. തിരുവനന്തപുരം കഠിനംകുളം ആറാട്ട് വഴിയിലാണ് അപകടം. മര്യനാട് സ്വദേശിനി സെല്‍വെറ്റ് മേരി (51) ആണ് ബൈക്കിടിച്ചു മരിച്ചത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. സെല്‍വെറ്റ് മേരിറോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ സെല്‍വെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കുണ്ട്. പരിക്കേറ്റ ഇരുവരെയും പൊലീസും നാട്ടുകാരും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും സെല്‍വറ്റ് മേരി മരണപ്പെട്ടു. കഠിനംകുളം പൊലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here