തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

0
29

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃഷ പാര്‍ട്ടിയില്‍ ചേരണമെന്നും വിജയ് രാജിവയ്ക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത തൃഷ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയിച്ചിരുന്നു. നിയമപ്രകാരം, അദ്ദേഹത്തിന് രണ്ട് സീറ്റുകളും നിലനിര്‍ത്താന്‍ കഴിയില്ല. അതിനാല്‍, 14 ദിവസത്തിനുള്ളില്‍ ഒരെണ്ണത്തില്‍ നിന്ന് രാജിവെക്കണം. ഇതേതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അവിടെ തൃഷയെ നിര്‍ത്തി മത്സരിപ്പിക്കാനാണ് ആലോചന.

വിജയിയുടെ വിജയമാര്‍ജിന്‍ ഇരട്ടിയിലധികം ആയതുകൊണ്ടും സംസ്ഥാന സെക്രട്ടറിയേറ്റുമായി മണ്ഡലം അടുത്തായതുകൊണ്ടും പെരമ്പൂര്‍ നിലനിര്‍ത്താന്‍ വിജയ്യും അദ്ദേഹത്തിന്റെ പാര്‍ട്ടിയംഗങ്ങളും ആഗ്രഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റില്‍ നിന്ന് രാജിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here