spot_imgspot_imgspot_img

വിമാന ഇന്ധന വില വർധന; നിർണായക തീരുമാനവുമായി എയർ ഇന്ത്യ

Date:

ഡൽഹി: വിമാന ഇന്ധന വില വർധനവിന് പിന്നാലെ നിർണായക തീരുമാനവുമായി എയർ ഇന്ത്യ. അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം 100 അന്താരാഷ്ട്ര സർവീസുകളാണ് വെട്ടിക്കുറച്ചത്.

മൂന്ന് മാസത്തേക്കാണ് നടപടി. ഡൽ‌ഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്‍റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കുറക്കുകയും ചെയ്തു.

ഇന്ധനവില‍യിലുള്ള വർധനവാണ് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. കൂടാതെ വിദേശ റൂട്ടുകൾ നഷ്ടത്തിലുമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തിരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയുമാണ് മറ്റൊരു കാരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുന്നിൽ തിരുവനന്തപുരം

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in...

നടിയെ ആക്രമിച്ച കേസ്; തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ...

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനവുമായി പ്രധാനമന്ത്രി...

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Telegram
WhatsApp