spot_imgspot_imgspot_img

പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

Date:

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടില്‍ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയന്‍ സ്വീകരിച്ചത്. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

പിണറായിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ അറിയിച്ചു. പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പിണറായി വിജയൻ കാര്യങ്ങൾ പിന്നെ പറയാം എന്ന ഒറ്റവരിയിൽ പ്രതികരിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി വിജയന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ മുതിര്‍ന്ന ഒരാളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിമർശിച്ചിട്ടുളള ചില കാര്യങ്ങളിൽ മാറ്റം വരുത്തും. പിണറായി സീനിയർ നേതാവാണെന്നും ഭരണപരിചയമുള്ള ആളാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വന്നുകണ്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ പറ്റണം. അത് പറ്റുമെന്നാണ് പ്രതീക്ഷ. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയശതമാനം

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. മീറ്ററില്‍...

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

തിരുവനനന്തപുരം: മേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍. രാവിലെ...

യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി...
Telegram
WhatsApp