spot_imgspot_imgspot_img

മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ

Date:

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല ലിജു കരഞ്ഞ് വോട്ട് വാങ്ങിയെന്നും യു പ്രതിഭ ആരോപിച്ചു.

ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല. കരഞ്ഞല്ല വോട്ട് വാങ്ങേണ്ടതെന്നും പ്രതിഭ പറഞ്ഞു.

എനിക്കെതിരെ ധാരാളം കള്ളപ്രചാരണങ്ങള്‍ നടത്തി. പ്രതിഭ രണ്ട് തവണ ജയിച്ചല്ലോ എന്ന് പറഞ്ഞ് വോട്ട് തേടി. തനിക്ക് ഒരു തവണ അവസരം നല്‍കണമെന്നാണ് എം ലിജു പ്രചാരണ വേളയില്‍ പറഞ്ഞത്. ഇത് കേട്ട ജനങ്ങൾ മാറി ചിന്തിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.

ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം മുഖമില്ലാത്തവരും മുഖമുള്ളവരും തനിക്കെതിരെ പറഞ്ഞിട്ടുണ്ട്. അനാവശ്യങ്ങൾ എല്ലാം താൻ കേട്ടിട്ടുണ്ട് , അതിനൊക്കെ ഉചിതമായ സമയത്ത് മറുപടി നൽകും. നാട്ടിലെ പുതിയ തലമുറക്ക് വഴി കാട്ടാൻ ലിജുവിന്റെ വകുപ്പിന് കഴിയട്ടെയെന്നും പ്രതിഭ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp