spot_imgspot_imgspot_img

ദുരന്ത നിവാരണത്തിൽ പൗര സമൂഹവും പങ്കാളികളാകണം: വി.മുരളീധരൻ

Date:

ശ്രീകാര്യം : ദുരന്ത നിവാരണത്തിനുള്ള സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കണമെന്ന്കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ. ദുരന്തഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൗരസമൂഹവും ഉണർന്ന് പ്രവർത്തിക്കണം. മനുഷ്യർക്കായി സേവനം ചെയ്യുന്നത് ഈശ്വരസേവയെന്ന് തിരിച്ചറിഞ്ഞ് ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.

ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നടന്ന എൻഎസ്എസ് ആപ്ത മിത്ര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിൽ പ്രതികരിക്കാനുള്ള കഴിവ് ആർജിക്കാൻ യുവജനങ്ങൾക്ക് കഴിയണം. നിർണായക ഘട്ടങ്ങളിൽ എത്ര വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നു എന്നത് ജീവിതവിജയത്തെ സ്വാധീനിക്കുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള യൂണിവേഴ്സിറ്റി എൻഎസ്എസ് കോർഡിനേറ്റർ പ്രൊഫ.ഡോ.എ.ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെമ്പഴന്തി ശ്രീനാരായണ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി. അഭിലാഷ്, കേരളത്തിലെയും ലക്ഷദ്വീപിലെയും എൻഎസ്എസ് റീജണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ, ലയോള കോളേജ് ഡയറക്ടർ ഡോ.രഞ്ജിത്ത്. ഐ ജോർജ്, ബി.എസ്.ദേവിക, എസ്.പത്മ, ആരവ് അമൽ എസ് കുമാർ എന്നിവർ സംസാരിച്ചു. മെയ് 25 ന് പരിശീലന പരിപാടി സമാപിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ...

ലോക്ഭവനിൽ ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ആയി വിജയിച്ച ജി...

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; ട്രംപ്

വാഷിങ്ടൺ: ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

മോദിയെ പാമ്പാട്ടിയാക്കി ചിത്രീകരിച്ച കാർട്ടൂണുമായി നോര്‍വീജിയൻ ദിനപത്രം; വ്യാപക വിമർശനം

ഓസ്‌ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പ്രമുഖ...
Telegram
WhatsApp