
പൊന്മുടി: കല്ലാർ – പൊൻമുടി റോഡിൽ വാഹനാപകടം. അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പൊന്മുടിയിൽ വിനോദ് യാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിതുര സ്വദേശികളായ അനീഷ്- ഷാലു ദമ്പതികളുടെ മകള്‍ ത്രയ നന്ദ ആണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് തിരച്ചിറങ്ങി വരുന്ന വഴിയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മുപ്പത് അടിയോളം താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കുട്ടികൾ ഉൾപ്പെടെ 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുളളവര്‍ക്ക് നിസാര പരിക്കുകളാണ് ഉളളത്. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







