spot_imgspot_imgspot_img

നീറ്റ് യുജി പരീക്ഷയിൽ മാറ്റംകൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

Date:

ഡൽഹി: നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരങ്ങൾ.

മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശകൾ പരി​ഗണിക്കും. നിലവിൽ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന. ഇതിനാണ് മാറ്റം വരുന്നത്. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ടി.പി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം: കെ.കെ രമ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട്...

വടക്കന്‍ കേരളത്തല്‍ വൈദ്യുതി മുടങ്ങും; കോഴിക്കോട് പവര്‍ഗ്രിഡില്‍ തകരാറെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കോഴിക്കോട്,...

ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി: ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി...
Telegram
WhatsApp