spot_imgspot_imgspot_img

വൈറ്റ് ഹൗസിന് മുന്നിൽ വെടിയുതിർത്തത് 21കാരൻ

Date:

വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. സമീപത്ത് കൂടെ പോയ വഴിയാത്രക്കാരനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

സംഭവ സമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. 30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമി വൈറ്റ് ഹൗസിന്റെ ചെക്ക് പോയിന്റിന് സമീപത്തേക്ക് വെടിയുതിർത്ത് വരികയായിരുന്നു. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. 21 വയസുകാരനായ നാസിർ ബെസ്റ്റ് ആണ് അക്രമം നടത്തിയതെന്ന് പ്രമുഖ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാൾ കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായും താൻ യേശുക്രിസ്തുവിന്‍റെ പുനർജന്മമാണെന്ന് വിശ്വസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി

തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി. മേയറുടെ...

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറുടെ നിയമനം; പ്രതികരിച്ച് കെ സി വേണുഗോപാൽ

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന രത്തൻ...

ബലി പെരുന്നാൾ: കേരളത്തിൽ ഇത്തവണ രണ്ട് ദിവസം പൊതു അവധി

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. മെയ്...

കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ; സംഭവം വർക്കലയിൽ

കൊല്ലം: കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല...
Telegram
WhatsApp