spot_imgspot_imgspot_img

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി

Date:

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. ചോറ് കൊടുക്കുമ്പോൾ കുഞ്ഞ് കരഞ്ഞതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് അഷ്കർ പൊലീസിനോട് പറഞ്ഞത്.

കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്‍റെ ബോധം നഷ്ടമായി. തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പനവൂർ കരിക്കുഴി നെല്ലിക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദാണ് ക്രൂരമായ മർദനത്തിൽ കൊലചെയ്യപ്പെട്ടത്.

അതേസമയം കുഞ്ഞിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുഞ്ഞ് അര്‍ഷിദിന്റെ ശരീരമാസകലം 91 മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. നാല്‍പ്പതിടങ്ങളില്‍ ആന്തരിക മുറിവുകളും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു മാസത്തിനിടെയാണ് ഈ മുറിവുകളെല്ലാം ഉണ്ടായത്. തലക്കേറ്റ മര്‍ദ്ദനം ആന്തരിക രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഗേഷ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ച...

മിന്നും പ്രകടനം കാഴ്ച്ച വച്ച് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്; ബി.കോം ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കോടെ തിളക്കമാർന്ന നേട്ടം

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന്റെ നെറുകയിൽ ഒരു പൊൻതൂവൽ...

തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു. ആറ്റിങ്ങൽ കച്ചേരി ജങ്ഷന്...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതികരിച്ച് പ്രതിയുടെ അമ്മ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിയുടെ അമ്മ. അറസ്റ്റിലായ...
Telegram
WhatsApp