
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. നവിൻ ബാബു കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു.
സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് ചോദിച്ചു. കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. വി ഡി സതീശന് സ്വന്തം ഏജൻസിയായ വിജിലൻസിനെക്കാൾ വിശ്വാസം സിബിഐയെ ആണോയെന്നും കെ കെ രാഗേഷ് ചോദിച്ചു. സി ബി ഐ അന്വേഷണം വരുന്നതിൽ സി പി എമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







