spot_imgspot_imgspot_img

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

Date:

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ

പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ പന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. പെരുങ്കുഴി നാലുമുക്ക് ചരിവിള വീട്ടിൽ ഗീത 55) യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ അഞ്ചരയോടെ അടുക്കള ജോലിക്കിടയൊണ് വീടിൽ വാതിൽ കൂടി അകത്ത് കടന്ന പന്നി ​ഗീതയെ ഇടിച്ചു വീഴ്ത്തി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. ബഹളകേട്ട് ഭർത്താവ് അശോകൻ വടിയുമായി ഓടിയെത്തിയപ്പോഴാണ് പന്നി പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീതയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽകൊളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന് ഏകദേശം 5 സെന്റീമീറ്ററോളം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പത്തിലധികം തുന്നൽ ഇടേണ്ടി വന്നു. ഈ പ്രദേശത്ത് സാധാരണയായി പന്നിശല്യം ഉണ്ടാകാറില്ലെന്നും, ആദ്യമായാണ് ഇത്തരമൊരു സംഭവം കേൾക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ഏതായാലും ജനവാസ മേഖലയിൽ പന്നി ഇറങ്ങി വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...
Telegram
WhatsApp