spot_imgspot_imgspot_img

‘ഇ പി ജയരാജൻ എന്ത് അടിസ്ഥാനത്തിലാണ് ആ പ്രസ്താവന നടത്തിയത്? എന്ത് തെളിവാണ് ഉള്ളത് ?’ സിപിഎമ്മിനെതിരെ വി.ഡി.സതീശൻ

Date:

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രമണം കോൺഗ്രസ്സോ യു ഡി എഫോ അറിഞ്ഞിട്ടല്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ പ്രതിരോധത്തിലായ സമയത്ത് ശ്രദ്ധ തിരിക്കാനായി നടത്തിയതാണ് ബോംബാക്രമണമെന്നും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഇ.പി.ജയരാജൻ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും കോൺഗ്രെസ്സുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളതെന്നും വി.ഡി.സതീശൻ ചോദിക്കുന്നു. സത്യം പോലീസ് കണ്ടുപിടിക്കട്ടെയെന്നും രാഹുൽ വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp