ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നെ ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലുമായാണ് അലേർട്ട്. നാളെയും പ്രസ്തുത ജില്ലകളിൽ യെല്ലോ അലേർട്ട് തന്നെ നിലനിൽക്കും. തുടർന്നുള്ള ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കടൽക്ഷോഭ സാധ്യത നില നിൽക്കുന്നതിനാൽ തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മൽസ്യ ബന്ധനത്തിനുള്ള വിലക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർന്ന് വരികയാണ്. ഒഡിഷക്ക് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതും ഗുജറാത്ത് കർണാടക തീരങ്ങളിലെ ന്യൂനമർദ പാത്തിയുമാണ് ശക്തമായ മഴക്ക് കാരണമായത്.