spot_imgspot_imgspot_img

മുൻ ജയിൽ ഡിജിപി ശ്രീലേഖ നടത്തിയ മൊഴിക്ക് പിന്നിൽ ദുരുദ്ദേശമെന്ന് വനിതാ കമ്മീഷൻ

Date:

തിരുവനന്തപുരം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിക്കുന്ന തരത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖ മൊഴി നൽകിയത് ദുരുദ്ദേശത്തോടെയെന്ന് വനിതാകമ്മീഷൻ. കമ്മീഷൻ അധ്യക്ഷ പി സതീദേവിയാണ് ഇക്കാര്യം പറഞ്ഞത്. വിരമിച്ച ശേഷമുള്ള പ്രതികാരം ദുരൂഹമാണെന്നും പി സതീദേവി പറയുന്നു. കൃത്യമായ അന്വേഷണം വേണമെന്നും സതീദേവി കൂട്ടിച്ചേർത്തു.

ആരെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനയെന്ന് ആശങ്കയുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ആൾക്ക് യോജിക്കാത്ത പരാമർശങ്ങളാണ്. അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ആർ ശ്രീലേഖ പ്രസ്തുത പരാമർശങ്ങൾ നടത്തിയത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയും രംഗത്ത് വന്നിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp