കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ മെമ്മറി കാർഡ് പരിശോധനയുടെ റിപ്പോർട്ട് പുറത്ത്. മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് ആളുടെ മാറിയെന്നാണ് റിപ്പോർട്ട് . അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ലാ കോടതി എന്നിവടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യൂ മാറിയത് എന്നാണ് വിവരം.
ഏതു തിയതിയിലാണ് ഹാഷ് വാല്യൂ മാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ഇപ്പോൾ കോടതിക്ക് കൈമാറിയിരിക്കുകയാണ്. മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ പകർത്തുകയോ എഡിറ്റിംഗ് നടത്തുകയോ ചെയ്യുമ്പോഴാണ് കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ മാറ്റം വരുന്നത്.