spot_imgspot_imgspot_img

വർക്കലയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Date:

വർക്കല : തിരുവനന്തപുരം വർക്കലയിൽ ഇലകമൺ വി.കെ.ഹൗസിൽ പ്രണബാ(28)ണ് പിടിയിലായത്. 2018 മുതൽ പരിചയമുണ്ടായിരുന്ന യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ബന്ധം ഇരുവരുടെയും വീട്ടുകാർക്ക് അറിയാമായിരുന്നതായും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ഇതിനിടെ പ്രണബ് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിൽ 2021 സെപ്റ്റംബറിൽ പോലീസ് സ്റ്റേഷനിൽ ഇരുകൂട്ടരെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുവർഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പോലീസിനോടു സമ്മതിക്കുകയും രേഖാമൂലം എഴുതി നൽകുകയും ചെയ്തിരുന്നു.
അതിനുശേഷം പ്രണബ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതിനെത്തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp