spot_imgspot_imgspot_img

മന്ത്രി സജി ചെറിയാന് പഴയ വകുപ്പുകൾ ലഭിച്ചേക്കും, ഓഫീസും കാറും പഴയത് തന്നെ

Date:

തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് രാജി വെച്ച സജി ചെറിയാൻ വീണ്ടും മന്ത്രി പദത്തിലേക്ക് എത്തുമ്പോൾ ,
അദ്ദേഹം നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന.

സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലായിരുന്നു നേരത്തേ സജി ചെറിയാന്റെ ഓഫീസ്. അദ്ദേഹം മാറിയ ശേഷം അടച്ചിട്ടിരുന്ന ഈ ഓഫീസ് തന്നെ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കും.

പഴയ എട്ടാം നമ്പര്‍ സ്റ്റേറ്റ് കാറിൽ തന്നെയാകും ഇനി മുതൽ സജിചെറിയാന്റെ യാത്ര. എന്നാൽ
സജി ചെറിയാന്‍ മന്ത്രിയായിരിക്കെ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്ന കവടിയാര്‍ ഹൗസ് രണ്ടാം വരവില്‍ അദ്ദേഹത്തിന് ലഭിക്കില്ല.

സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സജി ചെറിയാനിലുള്ള വിശ്വാസമാണ് തിരിച്ചു വരവിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കിയിരിക്കുകയായിരുന്നു. സജിയുടെ തിരിച്ചുവരവ് മുൻകൂട്ടി കണ്ടാണ് ഇതെന്നും ആരോപണമുണ്ട്.

ചെങ്ങന്നൂർ എം.എൽ.എ കൂടിയായിരുന്ന സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്ന പേരിൽ കഴിഞ്ഞ ജൂലൈയിലാണ് അവിചാരിതമായി രാജി വെക്കേണ്ടി വന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു രാജി. തുടർന്ന് ആറ് മാസമായപ്പോഴാണ് മന്ത്രിയുടെ തിരിച്ചു വരവ്.

സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സജി ചെറിയാനിലുള്ള വിശ്വാസമാണ് തിരിച്ചു വരവിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കിയിരിക്കുകയായിരുന്നു. സജിയുടെ തിരിച്ചുവരവ് മുൻകൂട്ടി കണ്ടാണ് ഇതെന്നും ആരോപണമുണ്ട്.

കേസ് രേഖകളും മുഖ്യമന്ത്രിയുടെ ശുപാര്‍ശയുമടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതിനു ശേഷം ഗവർണർ
തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് നയം വ്യക്തമാക്കിയിരുന്നു.

രാജ്ഭവനിൽ ഇന്നലെ വൈകിട്ട് നാലിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ .ഷംസീർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മറ്റ് എൽ.ഡി എഫ് നേതാക്കൾ, വകുപ്പുമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp