spot_imgspot_imgspot_img

കഴക്കൂട്ടം മരിയൻ കോളേജിൽ ഹാൻഡ്ബോൾ ടൂർണമെന്റ് ആരംഭിച്ചു

Date:

കഴക്കൂട്ടം: കേരള യൂണിവേഴ്സിറ്റി ഇന്റർ കൊളേജിയേറ്റ് ഹാൻഡ്ബോൾ ടൂർണമെന്റ് കഴക്കൂട്ടം മരിയൻ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ കോളേജ് മാനേജർ ഫാ. പങ്കരേഷ്യസ്  ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന മത്സരങ്ങളിൽ  മരിയൻ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് 3-0 ന് യുഐടി കൊല്ലത്തിനെയും 6-2 ന് ടികെഎം കൊളേജ് കൊല്ലത്തെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു.

മറ്റു മൽസരങ്ങളിൽ ഗവ. ആർട്സ് കോളജ് 16-7 ന് ഫാത്തിമ കോളജ് കൊല്ലത്തെയും, ഡി.ബി. കോളേജ് 24-4 ന് ഗവ. കോളജ് കാരീയവട്ടത്തെയും, യൂണിവേഴ്സിറ്റി കോളജ് 12-1 ന് ചെമ്പഴന്തി എസ്.എൻ കോളേജിനെയും, യുഐടി കുറവൻകോണം 3-2 ന്  ക്രൈസ്റ്റ് നഗർ കോളജിനെയും, എസ്. എൻ കോളേജ് കൊല്ലം 9-1 ന്  ബിഷപ്പ്മുർ കോളജ്നെയും, മാർ ഇവാനിയോസ് കോളേജ് മാവേലിക്കര 10-0 ന്  കെടിറ്റിസി കോളജ് നെയും തോൽപ്പിച്ച് സെമിഫൈനലിൽ കടന്നു. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp