News Week
Magazine PRO

Company

Share This Post
spot_imgspot_img

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

Date:

മുംബൈ: മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു. 17 പേരുടെ നില ഗുരുതരമായി തുടരുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു.പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

45 യാത്രക്കാരുമായി താനെയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ മൊഴി പുറത്ത്

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട...

ഹൃദ്രോഗികൾക്ക് വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് സഹായകരമാകുമോ? ; പുതിയ പഠനം ആരംഭിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു...

അപേക്ഷാ ഫീസ് അടയ്ക്കേക്കേണ്ട അവസാനതീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി....

പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; മാപ്പ് ചോദിച്ച് സംഘാടകർ

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി മുകേഷ് എം നായര്‍ പ്രവേശനോത്സവ ചടങ്ങില്‍...
Telegram
WhatsApp
07:58:20