spot_imgspot_img

ജല്ലിക്കെട്ട്; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Date:

spot_img

​​മധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ൽ മാ​​ട്ടു​​പ്പൊ​​ങ്ക​​ൽ ആ​​ഘോ​​ഷ​​ത്തി​​നി​​ടെ ന​​ട​​ന്ന ജ​​ല്ലി​​ക്കെ​​ട്ടു​​ക​​ളി​​ൽ ര​​ണ്ടു പേ​​ർക്ക് ദാരുണാന്ത്യം. നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രു​​ക്കേ​​റ്റു. മ​​ധു​​ര പാ​​ല​​മേ​​ട്ടി​​ലും ട്രി​​ച്ചി സു​​രൈ​​യൂ​​രി​​ലു​​മാ​​ണ് അ​​പ​​ക​​ടം നടന്നത്. വ്യ​​ത്യ​​സ്ത അ​​പ​​ക​​ട​​ങ്ങ​​ളി​​ളായി കാ​​ള​​പ്പോ​​രു​​കാ​​ര​​ൻ അ​​ര​​വി​​ന്ദ് രാ​​ജ് (26), മ​​ത്സ​​രം കാ​​ണാ​​നെ​​ത്തി​​യ പു​​തു​​ക്കോ​​ട്ട സ്വദേ​​ശി എം. ​​അ​​ര​​വി​​ന്ദ് (25) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

ഇ​​രു​​വ​​രു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ൻ മൂ​​ന്നു ല​​ക്ഷം രൂ​​പ വീ​​തം സ​​ഹാ​​യ​​ധ​​നം അ​​നു​​വ​​ദി​​ച്ചു. ജ​​ല്ലി​​ക്കെ​​ട്ടു​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ ക​​രു​​ത​​ലും സു​​ര​​ക്ഷ​​യും സ്വീ​​ക​​രി​​ക്കാ​​നും നി​​ർ​​ദേ​​ശം നൽകി. പാ​​ല​​മേ​​ട്ടി​​ൽ ഒ​​മ്പ​​തു കാ​​ള​​ക​​ളെ കീ​​ഴ്പ്പെ​​ടു​​ത്തി​​യ അ​​ര​​വി​​ന്ദ് രാ​​ജ് വീ​​ണ്ടും കാ​​ള​​യു​​മാ​​യി മൽ​​പ്പി​​ടി​​ത്തം ന​​ട​​ത്തു​​മ്പോ​​ഴാ​​യി​​രു​​ന്നു ദു​​ര​​ന്തം നടന്നത്. കാ​​ള, കൊ​​മ്പി​​ൽ തൂ​​ക്കി​​യെ​​റി​​ഞ്ഞ അ​​ര​​വി​​ന്ദ് രാ​​ജി​​നെ ഉ​​ട​​ൻ തൊ​​ട്ട​​ടു​​ത്തു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് രാ​​ജാ​​ജി സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഇ​​വി​​ടെ കാ​​ള വി​​ര​​ണ്ടോ​​ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു 34 പേ​​ർ​​ക്കു പ​​രു​​ക്കേ​​റ്റു.

ട്രി​​ച്ചി​​യി​​ലെ സു​​രൈ​​യൂ​​രി​​ൽ ന​​ട​​ന്ന ജ​​ല്ലി​​ക്കെ​​ട്ടി​​ൽ കാ​​ള കാ​​ണി​​ക​​ൾ​​ക്കി​​ട​​യി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​ണി​​ക​​ളു​​ടെ കൂ​​ട്ട​​ത്തി​​ൽ നി​​ന്ന പു​​തു​​ക്കോ​​ട്ട സ്വ​​ദേ​​ശി അ​​ര​​വി​​ന്ദ് മ​​രി​​ച്ച​​ത് കൊ​​മ്പു​​കൊ​​ണ്ട് പ​​രു​​ക്കേ​​റ്റാ​​ണ്.  ആ​​വ​​ണി​​യാ​​പു​​ര​​ത്ത് ഞാ​​യ​​റാ​​ഴ്ച കാ​​ണി​​ക​​ൾ​​ക്കി​​ട​​യി​​ലേ​​ക്കു കാ​​ള ഓ​​ടി​​ക്ക​​യ​​റി 75 പേ​​ർ​​ക്കു പ​​രു​​ക്കേ​​റ്റി​​രു​​ന്നു. ഇ​​വ​​രി​​ൽ 10 പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. 737 കാ​​ള​​ക​​ളെ​​യാ​​ണ് ആ​​വ​​ണി​​യാ​​പു​​ര​​ത്ത്  ജ​​ല്ലി​​ക്കെ​​ട്ടി​​നി​​റ​​ക്കി​​യ​​ത്. 257 പേ​​രാ​​യി​​രു​​ന്നു മ​​ത്സ​​രി​​ച്ച​​ത്. പാ​​ല​​മേ​​ട്ടി​​ൽ 860 കാ​​ള​​ക​​ളെ മ​​ത്സ​​ര​​ത്തി​​നി​​റ​​ക്കി. 335 മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp