spot_imgspot_imgspot_img

പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി

Date:

തിരുവനന്തപുരം: പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ്(28) താന്‍ മരിക്കാന്‍ പോവുകയാണെന്ന് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി 10ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ.

ഇടുക്കി തൊടുപുഴ പൊലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവാവ് പൊലീസിനോട് പറയുന്നതിന്റെ ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും അമല്‍ജിത്ത് പറയുന്നു.

തൊടുപുഴ സ്വദേശിനിയാണ് അമല്‍ജിത്തിന്റെ ഭാര്യ. അമല്‍ജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഇവര്‍ ഗര്‍ഭിണിയായിരിക്കെ ആദ്യ ഭര്‍ത്താവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് അമല്‍ജിത്ത് തടയുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് അമല്‍ജിത്ത് 49 ദിവസം ജയിലിലായിരുന്നു.

അതിനുശേഷം മാനസികവിഭ്രാന്തിയുണ്ടെന്നു കാണിച്ച് 15 ദിവസത്തോളം മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് അയച്ചുവെന്നും ആദ്യ ഭര്‍ത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നുമാണ് ഫോണ്‍ സംഭാഷണത്തില്‍ ആരോപിക്കുന്നത്.

ഫോണ്‍ കോള്‍ കട്ടാക്കിയതിന് ശേഷം എല്ലാവര്‍ക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്തശേഷം താന്‍ മരിക്കുമെന്നായിരുന്നു യുവാവ് ഫോണില്‍ പറഞ്ഞത്. തുടര്‍ന്ന് അതുപോലെ ചെയ്തു. ഇതിനിടെ, വെങ്ങാനൂര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, പൊലീസ് കണ്ടെത്തും മുന്‍പേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം. അമല്‍ജിത്തിന്റെ ആരോപണങ്ങളെക്കുറിച്ചും കേസ് സംബന്ധിച്ചും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp