spot_imgspot_imgspot_img

ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുക അനിവാര്യം: മന്ത്രി ജി.ആര്‍ അനില്‍

Date:

നെടുമങ്ങാട്: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പൗരന്റെ അവകാശങ്ങള്‍, ചുമതല എന്നിവയെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് പകരുക അനിവാര്യമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. ഭരണഘടന എന്നത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന പ്രമാണമാണെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭരണഘടന സാക്ഷരത ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ ഒരു യഥാര്‍ത്ഥ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ട ഓര്‍മ്മപ്പെടുത്തലാണ് ഭരണഘടനാ സാക്ഷരതയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭരണഘടനാപരമായ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലിറ്ററസി, കേരള ലോ അക്കാദമി, ലോ കോളേജ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഘടന, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ലോ അക്കാദമിയിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പെഴ്സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍-കോളേജ് അധ്യാപകര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp